കോട്ടയം: സി.എച്ച് ഹരിദാസിന്റെ ചരമവാർഷികത്തിന്റെ ഭാഗമായുള്ള പ്രഭാഷണവും 'ഇടതു മതേതര ജനാധിപത്യക്കൂട്ടായ്‌മയുടെ ആവശ്യകത" എന്ന വിഷയത്തിലുള്ള സെമിനാറും ഒൻപതിന് രാവിലെ 11 ന് പ്രസ്ക്ലബ് ഹാളിൽ നടക്കും. സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. കാണക്കാരി അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിക്കും.