കോട്ടയം : കാഞ്ഞിരക്കൽ ദേവീക്ഷേത്ര സേവാസമിതിയുടെ ഏഴാമത് കൈതയ്‌ക്കൽ മഹാമുനി പുരസ്‌കാരം യജ്ഞാചാര്യൻ ഗോപീമോഹനൻ നിലയ്ക്കലേത്ത് രവീന്ദ്രൻ നായർക്ക് സമ്മാനിച്ചു. ചട്ടമ്പിസ്വാമിയുടെ ജീവിത ദർശനങ്ങളെ ആസ്‌പദമാക്കി കൈതയ്ക്കൽ സോമക്കുറുപ്പ് രചിച്ച മഹാമുനി എന്ന ഗ്രന്ഥത്തിന്റെ പേരിൽ ഏർപ്പെടുത്തിയതാണ് പുരസ്‌കാരം. ക്ഷേത്രം പ്രസിഡന്റ് രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.