ചങ്ങനാശേരി: ഗവ. വനിത ഐ.ടി.ഐയിൽ ഒരു വർഷം ദൈർഘ്യമുള്ള കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ( എസ്.സി.വി.ടി) ട്രേഡിൽ 2020 വർഷത്തേക്കുള്ള പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ആധാർ, ടിസി, ഫീസ് എന്നിവയുമായി ഐ.ടി.ഐയിൽ നേരിട്ട് ഹാജരാകണം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി. അവസാന തീയതി ജനുവരി 12 വൈകിട്ട് 5ന്. കൂടുതൽ വിവരങ്ങൾക്ക് www.itiwchanganacheryy.kerala.gov.in, 8281444863, 9349508073, 0481-2400500.