പായിപ്പാട്: ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരള കോൺഗ്രസ്(എം) പായിപ്പാട് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കർഷക ഐക്യദാർഢ്യ സംഗമം നടത്തി. കേരള കോൺഗ്രസ് (എം)ഉന്നതാധികാരി സമതിയംഗം അഡ്വ.ജോബ് മൈക്കിൾ ഉദ്ഘാടനം ചെയ്തു. അഡ്വ.വി.ജി സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് ലാലിച്ചൻ കുന്നിപ്പറമ്പിൽ, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അലക്‌സാണ്ടർ പ്ലാക്കുഴി, പ്രേംചന്ദ് മാവേലി, സജി ജോൺ, ഡിനു ചാക്കോ, ജോയി തോമസ്, റ്റി.സാബുകുട്ടൻ, റോബിൻ ചാക്കോ, സജി ആലഞ്ചേരിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനി രാജു, പഞ്ചായത്ത് മെമ്പർ ഷൈനി ജോജോ, സി.ആർ രഞ്ജിത്, പി ദേവിഡ്, അലക്‌സ് തോമസ്, ജോയി തോമസ്, കെ.സി ചാക്കോ തോപ്പിൽ, ജോസുകുട്ടി തകിടിയിൽ, രാജേഷ് പൂവം, വത്സമ്മ ജയിംസ്, ജോമോൻ, ലാലിച്ചൻ തകിടിയിൽ, ജോർജ്ജ് കരിമ്പിൽ, ശിവൻപിള്ള, കുഞ്ഞുമോൻ പാണ്ടിശേരി എന്നിവർ പങ്കെടുത്തു.