ചങ്ങനാശേരി : നിറുത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ നിയന്ത്രണം വിട്ട ബൈക്കിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. പെരുമ്പാവൂർ സ്വദേശികളായ വിഷ്ണു (23), നിധിൻ (22) എന്നിവർക്കാണ് പരിക്കേറ്റത്. തുരുത്തി പുന്നമൂട് ജംഗ്ഷനിൽ ഇന്നലെ പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് പെരുമ്പാവൂർക്ക് പോകുകയായിരുന്നു യുവാക്കൾ. ഇരുവരെയും ആദ്യം ചങ്ങനാശേരി ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ചങ്ങനാശേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.