വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്തിൽ നിന്നും ഇന്ദിരാഗാന്ധി ദേശീയ വിധവ പെൻഷൻ, 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ കൈപ്പറ്റുന്ന 60 വയസിൽ താഴെയുള്ള ഗുണഭോക്താക്കൾ 15ന് പുനർ വിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം ഹാജരാക്കണം. അല്ലാത്തപക്ഷം തുടർ പെൻഷൻ ലഭിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു.