പരിയാരം: എസ്.എൻ.ഡി.പി യോഗം 63ാം നമ്പർ എറികാട് ശാഖയിൽ ഉത്സവം 16 മുതൽ 20 വരെ നടക്കും. 16ന് പുലർച്ചെ നാലിനു പള്ളിയുണർത്തൽ, 4.30ന് മഹാശാന്തിഹോമം, അഞ്ചിനു പ്രഭാത പൂജ, ,സമൂഹപ്രാർത്ഥന. ആറിനു അഷ്‌ടദ്രവ്യമഹാഗണപതിഹോമം. എട്ടരയ്‌ക്ക് ചതയദിന വിശേഷാൽ പ്രാർത്ഥന, ജപം, ധ്യാനം മംഗളാരതി. 11 നും 11.45 നും മധ്യ ക്ഷേത്രം തന്ത്രി കുമരകം എം.എൻ ഗോപാലൻ തന്ത്രി, പ്രദീപ് ശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. വൈകിട്ട് നാലരയ്ക്ക് നടതുറക്കൽ, അഞ്ചിനു സർവൈശ്വര്യപൂജ, ആറരയ്‌ക്ക് ദീപാലങ്കാരപൂജ, സമൂഹ പ്രാർത്ഥന. ഏഴിനു സേവവിളക്ക്. 17ന് രാവിലെ അഞ്ചിനു പ്രഭാതപൂജ, സമൂഹപ്രാർത്ഥന, കാര്യസിദ്ധി പ്രാർത്ഥന, ഉച്ചയ്‌ക്ക് 12 ന് ഉച്ചപൂജ, നടയടപ്പ്. 18 ന് രാവിലെ ഒൻപതിനു മൃത്യുഞ്ജയ ഹോമം. 12 ന് ഉച്ചപൂജ. വൈകിട്ട് 4.30 ന് നടതുറക്കൽ, 6.15 ന് ദീപാലങ്കാരപൂജ. വൈകിട്ട് ഏഴിനു ഗുരുദേവകൃതികളുടെ പാരായണം. 19 ന് വൈകിട്ട് നാലരയ്ക്ക് നടതുറക്കൽ, അഞ്ചിനു ഗുരുദേവസഹസ്രനാമാർച്ചന, ആറിനു ദീപാലങ്കാരപൂജ. 20 ന് രാവിലെ എട്ടിനു മൂലമന്ത്രജപം, 12 ന് ഉച്ചപൂജ, വൈകിട്ട് 6ന് ദീപാലങ്കാര പൂജ, സമൂഹപ്രാർത്ഥന. തുടർന്നു കൊടിയിറക്ക്.