പാലാ: ചെയർമാനായി അധികാരമേറ്റെടുത്ത് ഒരാഴ്ചക്കുള്ളിൽ ചെറിയാൻ ജെ. കാപ്പൻ സ്മാരക കവാടത്തിലെ തകരാറിലായ ഗേറ്റ് പുനർനിർമ്മിച്ച ആന്റോ ജോസ് പടിഞ്ഞാറേക്കരയെ കേരളാകോൺഗ്രസ് എം പാലാ മണ്ഡലം കമ്മറ്റി അഭിനന്ദിച്ചു. പ്രസിഡന്റ് ബിജു പാലൂപ്പടവൻ അദ്ധ്യക്ഷത വഹിച്ചു. സജീവ് കണ്ടത്തിൽ, ബെന്നി ജോസഫ്, ജയിസൺ മാന്തോട്ടം തുടങ്ങിയവർ സംസാരിച്ചു. പുതിയ ഗേറ്റ് സ്ഥാപിച്ചതിൽ സ്റ്റേഡിയം സംരക്ഷക സമിതി അംഗങ്ങളും കായിക പ്രേമികളും ചെയർമാനെ അഭിനന്ദിച്ചു.