പാലാ:നഗരസഭാ സ്റ്റേഡിയത്തിലെ ടോയ്‌ലറ്റ് കോംപ്ലക്‌സ് പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തതിൽ അല്ല മറിച്ച് കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ ചെറിയാൻ ജെ കാപ്പനെ അപമാനിക്കാൻ അദ്ദേഹത്തിന്റെ പേര് എഴുതിവെച്ച ഗേറ്റിൽ പൊതു ടോയ്‌ലറ്റ് എന്ന് രേഖപ്പെടുത്തിയ വലിയ ബോർഡുകൾ സ്ഥാപിച്ചതിനെതിരെയാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും യുഡിഎഫും പ്രതിഷേധിച്ചതെന്ന് പ്രൊഫ സതീശ് ചോള്ളാനി വ്യക്തമാക്കി. വിഷയത്തിൽ വ്യാപക പ്രതിഷേധം ഉയർന്നപ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കേരള കോൺഗ്രസ് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു