shaji

കോട്ടയം : താറാവ് കൃഷി ആരംഭിച്ച് മാസങ്ങൾക്കകം ഷാജുവിനു നേരെയുണ്ടായ ആദ്യ ആക്രമണം കൊവിഡിന്റെയായിരുന്നു. ഒരു വിധത്തിൽ നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ആ ദുരിത കാലത്തിൽ നിന്ന് കരകയറിയെത്തിയ ഷാജുവിന് മാസങ്ങൾക്കിപ്പുറം നേരിടേണ്ടി വന്നത് മറ്റൊരു വില്ലനെയായിരുന്നു. അതാകട്ടെ സകല സമ്പാദ്യവും തകർത്തു കളഞ്ഞു. ആറു മാസം മുൻപാണ് നീണ്ടൂർ ചോഴിയപ്പാടം ചോഴിയപ്പാറയിൽ ഷാജു വീടിനോടു ചേർന്നുള്ള തൊഴുത്തിൽ താറാവ് കൃഷി തുടങ്ങിയത്. പാക്കാനും, നായയും പിടിക്കാതിരിക്കാൻ വല കെട്ടിയാണ് താറാവുകളെ വളർത്തിയിരുന്നത്. ഇതിനിടെ ഒക്ടോബറിലാണ് ഷാജുവിനും കുടുംബത്തിനും കൊവിഡ് ബാധിച്ചത്. ഇതിനു ശേഷം സഹകരണ ബാങ്കിൽ നിന്ന് അടക്കമുള്ള സഹായത്തോടെയാണ് ഇവർ കഴിഞ്ഞിരുന്നത്. അരലക്ഷം രൂപ മുടക്കിയാണ് ഇവർ 600 താറാവിനെ വാങ്ങിയത്.