gigi
ഫോക്ക്‌ലോർ അക്കാദമി അവാർഡ് ജേതാക്കൾക്ക് നൽകിയ സ്വീകരണ യോഗം കട്ടപ്പനയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു

കട്ടപ്പന: ഫോക്ക്‌ലോർ അക്കാദമി അവാർഡ് ജേതാക്കൾക്ക് പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കാഞ്ചിയാർ രാജൻ, എ. അരുവി, എ. അരുൺ എന്നിവർക്കുപുറമേ കലാഭവൻമണി ഫൗണ്ടേഷൻ അവാർഡ് ജേതാവ് അജീഷ് തായില്യത്തെയും ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ് യോഗം ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ജയചന്ദൻ, ഇ.ജെ. ജോസഫ്, കെ.ആർ. രാമചന്ദ്രൻ, ബാബു പൗലോസ്, മോബിൻ മോഹൻ, ജോസ് വെട്ടിക്കുഴ, സൂര്യലാൽ കട്ടപ്പന, മാത്യു നെല്ലിപ്പുഴ തുടങ്ങിയവർ പങ്കെടുത്തു.