കട്ടപ്പന: ക്രൈസ്റ്റ് കോളജിൽ ഐ.ക്യു.എ.സിയുടെ നേതൃത്വത്തിൽ ഒന്നാംവർഷ ബിരുദാനന്തര ബിരുദ
വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൻ പരിപാടി നടത്തി. കാർമൽ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ബർണി തറപ്പിൽ ഉദ്ഘാടനം ചെയ്തു. ബംഗളുരു ക്രൈസ്റ്റ് സർവകലാശാലയിലെ പ്രൊഫ. ഡോ. വി. മുത്തു റൂപൻ, കൊച്ചി അവേക്ക് കമ്പനിയുടെ സി.ഇ.ഒ ലോണ ജേക്കബ്, ബംഗളുരു ക്രിസ്തുജ്യോതി കോളജിലെ അദ്ധ്യാപകരായ ഡോ. ജോനാസ് റിച്ചാർഡ് എ, പ്രൊഫ. സെൻ. ബി. മാത്യൂസ് എന്നിവർ ക്ലാസെടുത്തു. ഫാ. അഗസ്റ്റിൻ ജോർജ്, ശ്വേത സോജൻ, അഖിൽ പി.വർഗീസ്, ഫാ. അലക്‌സ് ലൂയിസ്, ഡോ. സി. പ്രകാശ്, ഡോ. എമിൽഡ കെജോസഫ്, ധന്യ മോഹനൻ എന്നിവർ നേതൃത്വം നൽകി.