അടിമാലി: പുതുവർഷ തലേന്ന് ആനക്കുളം പുഴയിൽ കാട്ടാന കൂട്ടത്തിന് നേരേ പടക്കം എറിഞ്ഞതുമായി ബന്ധപ്പെട്ട് രണ്ട് പേരെ വനപാലകർ അറസ്റ്റു ചെയ്തു.ആനക്കുളം ഇളംചിങ്ങത്ത് ഷാജി (38) കളവേലിൽ വിൽസൺ ചാക്കോ (45) എന്നിവരാണ് അറസ്റ്റിലായത്.ആനക്കുളത്ത് പുഴയിൽ കൂട്ടത്തോടെ കാട്ടാനകൾ എത്തി. ഇതിനിടെ പ്രദേശവാസികളായ 12 ഓളം പേർ ചേർന്ന് ആനകൾക്ക് നേരേ പടക്കം എറിഞ്ഞതെന്ന് റേഞ്ച് ഓഫീസർ കെ.ടി. റോയി പറഞ്ഞു.