maha

വൈക്കം : ശ്രീമഹാദേവ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ വൈക്കം അയ്യർ കുളങ്ങരയിൽ പ്രവർത്തിച്ച് വരുന്ന ശ്രീമഹാദേവ കോളേജിൽ വിവിധ തൊഴിലധിഷ്ഠിത പരിശീലന പരിപാടികളുടെ ഉദ്ഘാടനം സി.കെ.ആശ എം.എൽ.എ നിർവഹിച്ചു. കോളേജിന് ലഭിച്ച ഐ.എസ്.ഒ സർട്ടിഫിക്കേഷന്റെ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു. മാനേജർ ബി.മായ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഗോവയിൽ നടന്ന ദേശീയ ഫുട്ബാൾ മത്സരത്തിൽ വിജയികളായ ടീം അംഗങ്ങളെ ആദരിച്ചു. വിവിധ ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ , മിലിറ്ററി ,ആർമി പ്രീ എക്‌സാം കോച്ചിംഗ് തുടങ്ങിയവയുടെ ലോഞ്ചിംഗ് കർമ്മം ലെഫ്: കേണൽ ഡോ: പി വേണുഗോപാൽ നിർവഹിച്ചു. കോളേജ് ഡയറക്ടർ പി.ജി.എം നായർ മുഖ്യപ്രഭാഷണം നടത്തി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുനിസിപ്പൽ ഭാരവാഹികളെ അനുമോദിച്ചു. കോളേജിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി ഏറെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ സുഭാഷ് ചന്ദ്രൻ , സുരേന്ദ്രൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. മാനേജിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ.എസ് മേനോൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സെറ്റിന പി പൊന്നപ്പൻ, മുനിസിപ്പൽ ചെയർപേഴ്‌സൺ രേണുക രതീഷ്, വൈസ് ചെയർമാൻ പി.ടി.സുഭാഷ് , ഏ.സി.മണിയമ്മ , എം.കെ.മഹേഷ് , ഏ.റപ്പേൽ ,നിതിയ പി.കെ ,ശോണിമ, ബിച്ചു എസ് നായർ,ആദർശ് എം.നായർ, ഐശ്വര്യ.എസ്, ശ്രീലക്ഷ്മി, ഗീതു, അനു സുഗുണൻ, അനുപ എന്നിവർ പ്രസംഗിച്ചു.