sim

കോട്ടയം: ഡ്യൂപ്ളിക്കേറ്റ് സിം കാർഡ് എടുക്കുന്നതിന് പൊലീസിന്റെ എഫ്.ഐ.ആർ വേണമെന്ന പ്രചാരണം ശരിയല്ലെന്ന് ബി.എസ്.എൻ.എൽ വ്യക്തമാക്കി. പൊലീസിൽ പരാതി നൽകിയതിന്റെ രസീത് മാത്രം മതിയാകും. ബാങ്ക് ഇടപാടുകൾ അടക്കം ഫോണുമായി ബന്ധിപ്പിച്ച സാഹചര്യത്തിൽ ഡ്യൂപ്ളിക്കേറ്റ് സിം ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പ് വ്യാപകമായതോടെയാണ് രസീത് നിർബന്ധമാക്കിയതെന്നും അവർ വിശദീകരിച്ചു. ആധാർ സഹിതം സിമ്മിന്റെ ഉടമ തന്നെ ഒാഫീസിൽ ഹാജരാകണം. അതേസമയം സിം കാർഡ് പ്രവർത്തന രഹിതമായാൽ തിരിച്ചറിയൽ രേഖയുമായി നേരിട്ടെത്തി മാറിയെടുക്കാം.