ചങ്ങനാശേരി: മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 2020-21 വാർഷിക പദ്ധതിയുടെ ഭാഗമായിട്ടുള്ള പട്ടികജാതി വിഭാഗത്തിലെ കുട്ടികൾക്ക് പഠനമുറി, വനിതകൾക്ക് ഓട്ടോറിക്ഷ ഡ്രൈവിംഗ് പരിശീലനത്തിനും ഓട്ടോറിക്ഷാ വാങ്ങുന്നതിനും ധനസഹായം, ബിരുദ വിദ്യാർത്ഥികൾക്ക് മെറിറ്റോറിയസ് സ്‌കോളർഷിപ്പ് തുടങ്ങിയ പദ്ധതികളിലേക്ക് അർഹരായിട്ടുള്ള ഗുണഭോക്താക്കൾ ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട് ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അലക്‌സാണ്ടർ പ്രാക്കുഴി അറിയിച്ചു.