madappali-blk

ചങ്ങനാശേരി:മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ, കൃഷിവകുപ്പ്, ഹരിത സഹായസ്ഥാപനമായ സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ എന്നിവരുടേയും സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കിയ വൃത്തിയാക്കാം വിത്തിറക്കാം പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം നടന്നു.മാടപ്പള്ളി ബ്ലോക്കിലെ ഓരോ പഞ്ചായത്ത് വാർഡുകളിലും നൂറ് വീതം മാതൃകാ ഭവനങ്ങൾ സൃഷ്ടിക്കുക, ഹരിത കർമ്മസേന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കി യൂസർ ഫീസ് ലഭ്യത വർദ്ധിപ്പിക്കുക, സമ്പൂർണ്ണ ശുചിത്വപദവി നേടിയെടുക്കുക, പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത നേടുക, മാടപ്പള്ളി ബ്ലോക്കിനെ മാതൃകാ ബ്ലോക്കാക്കി മാറ്റുക എന്നിവയാണ് ക്യാമ്പയിൻ ലക്ഷ്യങ്ങൾ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അലക്‌സാണ്ടർ പ്രാക്കുഴി അദ്ധ്യക്ഷത വഹിച്ചു. ഹരിതകേരളം പ്രവർത്തനങ്ങളുടെ ഡോക്യുമെന്ററി ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി.രമേഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.ഇ ഷാജി , ബ്ലോക്ക് കൃഷി അസി.ഡയറക്ടർ മീനു ചാക്കോ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ അനൂപ് ചന്ദ്രൻ, പായിപ്പാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സജിത്ത്, തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുരളീധരൻ നായർ, വാഴപ്പളളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി വീണാ ബാബു എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ, തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എൻ സുവർണകുമാരി, വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോഫി ലാലിച്ചൻ, വാകത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി, പായിപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനി രാജു, വാകത്താനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി ഇളങ്കാവിൽ, മാടപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആൻസി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ വിനു ജോബ്, ടി.രഞ്ജിത്ത്, ടീനാ മോൾ, ബിന്ദു ജോസഫ്, ലൈസമ്മ ആന്റണി, സബിത ചെറിയാൻ, സൈന തോമസ്, ബീന കുന്നത്ത്, വർഗ്ഗീസ് ആന്റണി, ജി.ഇ.ഒ ഗിരീഷ് കെ.ദാസ് എന്നിവർ സംസാരിച്ചു.