laikad

ചങ്ങനശേരി: ചങ്ങനശേരി ളായിക്കാട് പാലാത്രച്ചിറ ബൈപ്പാസ് റോഡിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ളായിക്കാട് നിന്നുമാണ് നിർമ്മാണം ആരംഭിച്ചത്. സി.എഫ് തോമസ് എം.എൽ.എയുടെ ഫണ്ടിൽ നിന്നും അനുവദിച്ചിരുന്ന 22 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം ആരംഭിച്ചത്. റോഡിന് ഇരുവശവും നടപ്പാതകൾ നിർമ്മിച്ച് ഇന്റർലോക്ക് പാകി സംരക്ഷണവേലി നിർമ്മിക്കും. 250 മീറ്ററിലാണ് ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഒരു മാസത്തിനുള്ളിൽ നിർമ്മാണ പൂർത്തീകരിക്കും. മാലിന്യം തള്ളുന്ന പ്രദേശമായിരുന്നു ഇവിടം. കക്കൂസ് മാലിന്യങ്ങളും ജൈവ അജൈവ മാലിന്യങ്ങൾ ഉൾപ്പെടെ ഇവിടെ തള്ളുന്നത് പതിവായിരുന്നു. സംരക്ഷണവേലി നിർമ്മാണം പൂർത്തിയാകുന്നതോടെ മാലിന്യം തള്ളുന്നത് ഒരുപരിധിവരെ തടയാൻ കഴിയുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.