ആർപ്പൂക്കര: പഞ്ചായത്തിലെ 60 വയസിൽ താഴെ പ്രായമുള്ള വിധവ പെൻഷൻ/ അവിവാഹിത പെൻഷൻ ഗുണഭോക്താക്കൾ പുനർവിവാഹവും വിവാഹവും നടത്തിയിട്ടില്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം 15 നകം പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. സാക്ഷ്യപത്രത്തിന്റെ ഫോർമാറ്റ് വാർഡ് മെമ്പറുടെ പക്കലും പഞ്ചായത്ത് ഓഫീസിലും അക്ഷയ കേന്ദ്രങ്ങളിലും ലഭ്യമാണ്. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ തിരക്ക് ഒഴിവാക്കാനായി പൂരിപ്പിച്ച സാക്ഷ്യപത്രം വാർഡ് മെമ്പർ മുഖേനയോ ഫ്രണ്ട് ഓഫീസിലോ സമർപ്പിക്കണം.