വെച്ചൂർ : വെച്ചൂർ പഞ്ചായത്തിൽ യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാഹന പ്രചരണ ജാഥയുടേയും ജനപ്രതിനിധികളുടെ സ്വീകരണ സമാപനവും ഇടയാഴത്ത് നടന്നു. കെ.ഗിരീശന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം മഹിളാകോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു. തമ്പിചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എ.സനീഷ്‌കുമാർ, വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷ്, കോൺഗ്രസ് വെച്ചൂർ മണ്ഡലം പ്രസിഡന്റ് വി.ടി.സണ്ണി കൊച്ചു പോട്ടയിൽ, വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈലകുമാർ, സോജി ജോർജ്, എസ്.മനോജ്കുമാർ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.ഐ.ജയകുമാർ, പി.ശിശുപാലൻ, പി.വി.ജയന്തൻ തുടങ്ങിയവർ പ്രസംഗിച്ചു.