വൈക്കം : ജോയിന്റ് കൗൺസിൽ അംഗത്വ കാമ്പയിന് വൈക്കത്ത് തുടക്കമായി. താലൂക്ക് ഓഫീസിൽ ഹെഡ് ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ വി.രാജുവിന് മെമ്പർഷിപ്പ് നൽകി സംസ്ഥാന കൗൺസിൽ അംഗം ആർ.സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.പി.ദേവസ്യ, എസ്.സുദേവൻ, മേഖലാ സെക്രട്ടറി എം.രാംദാസ്, ഡെപ്യൂട്ടി തഹസിൽദാർ ധർമജൻ എന്നിവർ പ്രസംഗിച്ചു.