കട്ടപ്പന: കേരള കർഷക ഫെഡറേഷൻ ജില്ലാ സമ്മേളനം നാളെ രാവിലെ 11ന് കട്ടപ്പന മർച്ചന്റ്‌സ് അസോസിയേഷൻ ഹാളിൽ നടക്കും. സംസ്ഥാന ചെയർമാൻ കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. സി.എം.പി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എ. കുര്യൻ മുഖ്യപ്രഭാഷണം നടത്തും. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നയങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുമെന്ന് ഭാരവാഹികളായ അഗസ്റ്റിൻ മാത്യു, കെ. മുരുകൻ എന്നിവർ അറിയിച്ചു.