പാലാ: കാർഷിക ബില്ല് പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറാവണമെന്ന് കേരള കോൺഗ്രസ് (എം) നേതാവ് ഡോ.എൻ.ജയരാജ് എം.എൽ.എ ആവശ്യപ്പെട്ടു. കർഷക സമരത്തിനെതിരെ കോൺഗ്രസ് മുഖം തിരിഞ്ഞുനിൽക്കുകയാണ്. ഇടതുമുന്നണി മാത്രമാണ് കർഷകർക്കുവേണ്ടി വാദിക്കുന്നതെന്നും ജയരാജ് പറഞ്ഞു. ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂത്ത്ഫ്രണ്ട് (എം) പാലായിൽ നടത്തുന്ന 24 മണിക്കൂർ രാപ്പകൽ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്നലെ രാവിലെ 10ന് ളാലം പാലം ജംഗ്ഷനിൽ യൂത്ത്ഫ്രണ്ട് (എം) പാലാ നിയോജകമണ്ഡലം പ്രസിഡന്റ് കുഞ്ഞുമോൻ മാടപ്പാട്ടിന്റെ നേതൃത്വത്തിൽ ആരംഭിച്ച സമരത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക, രാജേഷ് വാളിപ്ലാക്കൽ, സുനിൽ പയ്യപ്പിള്ളി, സിജോ പ്ലാത്തോട്ടം, ജി.രൺദീപ്, തോമസ് കുട്ടി വരിക്കയിൽ,അവിനാശ് വലിയമംഗലം, ബിനു പുലിയുറമ്പിൽ, ജൂബിൾ പുതിയാമഠം, ശ്രീകാന്ത് എസ്. ബാബു എന്നിവർ സമരത്തിന് നേതൃത്വം നൽകി. ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തുവാൽ, ലോപ്പസ് മാത്യു, ജോസ് കല്ലകാവുങ്കൽ, ആന്റോ ജോസ്, പെണ്ണമ്മ ജോസഫ്, റൂബി ജോസ്, ടോബിൻ കണ്ടനാട്ട്, ബിജു പാലൂപ്പടവിൽ, ബിജു ഇളംതുരുത്തി, ഷാജു തുരുത്തൻ, മനോജ് മറ്റമുണ്ട എന്നിവർ പ്രസംഗിച്ചു.