കോട്ടയം: എസ്.എൻ.ഡി.പി യോഗം 37-ാം മര്യാത്തുരുത്ത് ശാഖയിലെ കുമാരിസംഘത്തിന്റെ നേതൃത്വത്തിൽ 'പകർച്ചവ്യാധികളും ഗുരുദേവദർശനവും' എന്ന വിഷയത്തെ ആസ്‌പദമാക്കി സംസ്ഥാനതലത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി പ്രബന്ധമത്സരം നടത്തുന്നു. ഏഴ് പേജിൽ കവിയാത്ത സ്വയം സാക്ഷ്യപ്പെടുത്തിയ ഡി.ടി.പി ചെയ്ത മൂന്ന് കോപ്പികൾ ഫെബ്രുവരി 15ന് മുമ്പ് ലഭിച്ചിരിക്കണം. സമ്മാനാർഹമായ പ്രബന്ധങ്ങൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. അയക്കേണ്ട വിലാസം: നീതുമോൾ.എൻ.കെ,​ നെല്ലാനിക്കൽ,​ മര്യാത്തുരുത്ത്.പി.ഒ,​ കോട്ടയം-686017. ഫോൺ - 9495264128.