പാലാ: കർഷക ബില്ല് കാർഷിക മേഖലയുടെ മരണവാറന്റാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി. എം.പി പറഞ്ഞു.
ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് സമരഭൂമിയിൽ തോമസ് ചാഴികാടൻ എം.പിയോടൊപ്പം എത്തിയതായിരുന്നു ജോസ് കെ. മാണി. ഗാന്ധിയൻ സമരം നടത്തുന്ന കർഷകർ സമരഭൂമിയിൽ മരിച്ചുവീഴുമ്പോൾ കണ്ണിൽ ചോരയില്ലാതെ വെല്ലുവിളിച്ച് ധാർഷ്ട്യം കാണിക്കുകയാണ് സർക്കാരെന്നും ഇരുവരും കുറ്റപ്പെടുത്തി.