sabari

കോട്ടയം: ഒരിക്കലും നടക്കില്ലെന്ന് കരുതിയ പദ്ധതിക്ക് ഉറച്ച പിന്തുണയുമായി സംസ്ഥാന സർക്കാർ വന്നതോടെ വീണ്ടും പ്രതീക്ഷയുടെ പാളത്തിലായി ശബരി റെയിൽവേ. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തിയാക്കിയ ഇച്ഛാശക്തി ശബരി റെയിൽപാതയിലുമുണ്ടായാൽ പുതിയ നാഴികക്കല്ലാകുമെന്നും വിലയിരുത്തപ്പെടുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് നിരീക്ഷിക്കുന്ന 'പ്രഗതി' പദ്ധതിയിൽ ഇടംപിടിച്ച ശബരിറെയിൽപാതയ്ക്ക് സ്ഥലമേറ്റെടുപ്പ് അടക്കമുള്ള തടസങ്ങളാണ് വിലങ്ങുതടിയായത്. സംസ്ഥാനത്തെ ഏറ്റവും വലിയ റെയിൽവേ പദ്ധതികളിലൊന്നാണ് അങ്കമാലി- ശബരി റെയിൽപാത.

ചെലവിന്റെ പകുതി സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചതോടെ തടസങ്ങൾ മാറി. 114 കിലോമീറ്റർ വരുന്ന പാതക്ക് 470 ഹെക്ടർ സ്ഥലമാണ് വേണ്ടത്. ജില്ലയുടെ സമഗ്ര വികസനത്തിന് കൂടി കാരണമാകും റെയിൽപാത, ശബരിമല യാത്രക്കാർക്ക് മാത്രമല്ല, മലയോരത്തിന്റെ മൊത്തം വികസനത്തിന് ശബരി റെയിൽപാതയുടെ വരവ് വഴിതെളിക്കും.