ചങ്ങനാശേരി: ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ മരിച്ച മലയാളി നഴ്‌സിന്റെ സംസ്‌കാരം നാളെ. മാടപ്പള്ളി വല്യാനാൽ പൂവത്താനത്തിൽ ജോജിയുടെ ഭാര്യ ബെസി (37) ആണ് ഡിസംബർ അഞ്ചിന് തെക്കൻ സൗദിയിൽ മരിച്ചത്. മൃതദേഹം വെള്ളിയാഴ്ച പുലർച്ചെ നാട്ടിലെത്തിക്കും. അൽബഹായ്ക്ക് അടുത്ത് ബൽജാറേഷിയിൽ മൈ ടീത്ത് ആന്റ് ബ്യൂട്ടി മെഡിക്കൽ സെന്ററിലെ ജീവനക്കാരിയായിരുന്നു. മലയാളി സംഘടനകളുടെ നേതൃത്വത്തിൽ 33 ദിവസങ്ങൾക്കു ശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. കട്ടപ്പന വേഴപ്പറമ്പിൽ പരേതനായ മാത്യുവിന്റെ മകളാണ് . രണ്ടു വയസ്സുള്ള ജൂവൽ ഏകമകനാണ്. സംസ്‌ക്കാരം വെള്ളിയാഴ്ച്ച രാവിലെ 11.30ന് മാടപ്പള്ളി ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ.