കട്ടപ്പന: കട്ടപ്പന നഗരത്തിലെ ചേന്നാട്ടുമറ്റം ജംഗ്ഷനിൽ നിയന്ത്രണംവിട്ട കാർ കടകളിലേക്ക് ഇടിച്ചുകയറി. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് അപകടം. റോഡ് വശത്ത് പാർക്ക് ചെയ്തിരുന്ന കാർ മാറ്റുന്നതിനിടെ നിയന്ത്രണംവിട്ട് സമീപത്തെ ബേക്കറിയിലേക്കും തയ്യൽക്കടയിലേക്കുമായി ഇടിച്ചുകയറുകയായിരുന്നു. ബേക്കറിയുടെ മുൻവശത്ത് പഴവർഗങ്ങൾ സൂക്ഷിച്ചിരുന്ന പെട്ടികൾ റോഡിലേക്ക് തെറിച്ചുവീണു. ഇടിയുടെ ആഘാതത്തിൽ തയ്യൽക്കടയുടെ മുൻവശത്തെ ചില്ലും തകർന്നു. കൂടാതെ ഷട്ടറുകൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.