മുണ്ടക്കയം: മനസുണ്ടെങ്കിൽ എന്തും സാധ്യമാണെന്ന് തെളിയിക്കുകയാണ് ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയത്തെ ഒരു കൂട്ടം ആളുകൾ. മുണ്ടക്കയം ടൗണിനോടു ചേർന്നുള്ള പാറേൽലമ്പലംമുകൾ ഭാഗത്തേയും പാർത്ഥസാരഥി ക്ഷേത്ര പാറ ഭാഗത്തേയും 74 കുടുംബങ്ങളുടേയും ജനപ്രതിനിധിയുടേയും നിശ്ചയദാർഢ്യത്തിൽ റോഡ് ഒരുങ്ങുകയാണ്. പാറവെട്ടി, കാപ്പിത്തോട്ടം പാറയമ്പലം റോഡ് യാഥാർത്ഥ്യമാവുന്നതോടെ ഇവിടെയുള്ള 74 കുടുംബങ്ങൾക്കും ഇനി വാഹനത്തിൽ സഞ്ചരിക്കാൻ സാധിക്കും. വർഷങ്ങളായി വഴിയില്ലാതെ വിഷമിക്കുകയായിരുന്നു പ്രദേശവാസികൾ. ത്രിതല പഞ്ചായത്ത് പ്രതിനിധി സി.വി.അനിൽകുമാർ മുൻകൈയെടുത്ത് പ്രത്യേക യോഗം വിളിച്ചതോടെ അടുക്കള വരെ പൊളിച്ച് വഴിയൊരുക്കാൻ വീട്ടമ്മമാർ വരെ മുമ്പോട്ടുവന്നു. സി.വി.അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗം മുൻപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജു
ഉദ്ഘാനം ചെയ്തു. പഞ്ചായത്ത് അസി.എൻജിനീയർ മനീഷ് എൻ സുകുമാരൻ, റെജി, സുഹസ് പി.കെ., ജേക്കബ് എന്നിവർ സംസാരിച്ചു റോഡ് നിർമ്മാണത്തിനായി വിജയകുമാർ ഉഷാമന്ദിരം കൺവീനറായി 21 അംഗ കമ്മറ്റിയേയും തിരഞ്ഞെടുത്തു.