കുമരകം:ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കർഷക കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചെങ്ങളം വായനശാല കവലയിൽ ധർണ നടത്തി. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുരളികൃഷ്ണൻ കെ.സി അദ്ധ്യക്ഷത വഹിച്ചു. തിരുവാർപ്പ് മുൻ പഞ്ചായത്ത് പ്രസിഡന്റ് ചെങ്ങളം രവി ധർണ ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് ജി.ഗോപകുമാർ, കെ.എ സുമേഷ് കാഞ്ഞിരം, എ.കെ.ഷെമ്‌സ്, റ്റി.ആർ രമേശ് ബാബു തുടങ്ങിയവർ സംസാരിച്ചു.