പാലാ: തപാൽ വകുപ്പ് വഴി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ മേള 9ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പാലാ ഹെഡ് പോസ്റ്റ് ഓഫീസിൽ നടത്തും. പുതിയ ആധാർ കാർഡ് എടുക്കുന്നതിനും ആധാർ കാർഡിലെ തെറ്റുകൾ തിരുത്തുന്നതിനും മേളയിൽ സൗകര്യമേർപ്പെടുത്തും. പെൺകുട്ടികളുടെ വിവാഹ ആവശ്യത്തിനുള്ള കേന്ദ്ര സർക്കാർ പദ്ധതിയായ സുകന്യ സമൃദ്ധി യോജന , പോസ്റ്റ് ഓഫീസ് സേവിങ്ങ്‌സ് അക്കൗണ്ടുകൾ ഉള്ളവർക്ക് മാസം ഒരു രൂപ നിരക്കിൽ ഒരു വർഷത്തേക്ക് 12 രൂപ പ്രീമിയം അടച്ചാൽ രണ്ട് ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്ന പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന, മെബൈൽ ഫോൺ ഉപയോഗിച്ച് എല്ലാവിധ ബാങ്കിങ്ങ് ഇടപാടുകളും സ്വന്തമായി നടത്താൻ സാധിക്കുന്ന ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് അക്കൗണ്ടുകൾ , ഉയർന്ന ബോണസ് ലഭിക്കുന്ന പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ് എന്നീ പദ്ധതികളിൽ ചേരുന്നതിന് മേളയിൽ അവസരമൊരുക്കും. ഫോൺ : 04822 212239