brc

ചങ്ങനാശേരി: കോട്ടയം ജില്ലയിലെ ചങ്ങനാശേരി, ഈരാറ്റുപേട്ട, ഏറ്റുമാനൂര്‍, കറുകച്ചാല്‍, കൊഴുവനാല്‍, കുറവിലങ്ങാട്, പാല, പാമ്പാടി, രാമപുരം എന്നീ ബി.ആര്‍.സികളില്‍ ഓട്ടിസം ബാധിച്ച കുട്ടികളുടെ പരിചരണത്തിനും പഠന പിന്തുണയ്ക്കുമായി ആയമാരെ നിയമിക്കുന്നു. പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാവ് ആണെന്നു തെളിയിക്കുന്നതിനുള്ള ഹെഡ്മാസ്റ്ററുടെ കത്ത്, സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവരാണെന്നതിന് സാമ്പത്തിക സ്ഥിതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷിക്കണം. അപേക്ഷകര്‍ അതതു ബി.ആര്‍.സിയുടെ പരിധിയില്‍പ്പെട്ടവരാണെങ്കില്‍ മുന്‍ഗണനയും ലഭിക്കും. താല്‍പര്യമുള്ളവര്‍ അപേക്ഷ തയ്യാറാക്കി അതത് ബി.ആര്‍.സികളില്‍ 11 ന് അഞ്ചിന് മുമ്പായി അപേക്ഷ നല്‍കണം. കൂടുതല്‍ വിശദാംശങ്ങള്‍ ബി.ആര്‍.സി കളില്‍ നിന്നും ലഭിക്കും. ഫോണ്‍: 0481-258 1221.