sarad

പാലാ: സംസ്ഥാന രാഷ്ട്രീയത്തിലെ സംഭവ വികാസങ്ങളെക്കുറിച്ചു ചർച്ച ചെയ്യാൻ എൻ.സി.പി സംസ്ഥാന നേതാക്കളെ ദേശീയ അദ്ധ്യക്ഷൻ ശരത്പവാർ മുംബയ്‌ക്ക് വിളിപ്പിച്ചു. ഇന്ന് ശരത്പവാറുമായി കൂടിക്കാഴ്ച നടക്കും. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് വിളി എത്തിയത്. തുടർന്ന് വൈകിട്ട് 5.45ന് സംസ്ഥാന അദ്ധ്യക്ഷൻ ടി.പി. പീതാംബരൻ, മാണി സി. കാപ്പൻ എം.എൽ.എ തുടങ്ങിയവർ മുംബയ്‌ക്ക് പുറപ്പെട്ടു.