തലയോലപ്പറമ്പ് : മരത്തിന്റെ ചുവട് ഭാഗം വെട്ടിയ ശേഷം വടം ഉപയോഗിച്ച് മറിച്ചിടുന്നതിനിടെ ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. തലയോലപ്പറമ്പ് കോരിക്കൽ മണമേൽ (മള്ളാത്തറയിൽ) എം.ഡി തമ്പി (കുഞ്ഞുക്കുട്ടൻ-50 ) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 ന് വടയാർ മനയ്ക്കച്ചിറ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മാവ് മരം വെട്ടുന്നതിനിടെയാണ് സംഭവം. വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വർഷങ്ങൾക്ക് മുൻപ് തെങ്ങ് മുറിക്കുന്നതിനിടെ താഴെ വീണ് പരിക്കേറ്റ് ഏറെ നാൾ ചികിത്സയിലായിരുന്ന തമ്പി. ഭാര്യ : സുനന്ദ തമ്പി (ടി.വി പുരം വടക്കെ തുരുത്ത് കുടുംബാംഗം). മക്കൾ : അഭിലാഷ് തമ്പി, മേഘ തമ്പി (9ാം ക്ലാസ് വിദ്യാർത്ഥിനി എ.ജെ.ജോൺ എച്ച്.എസ്.എസ് തലയോലപ്പറമ്പ് ). സംസ്‌കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ.