വൈക്കം : മഹാദേവ ക്ഷേത്രത്തിന്റെ തെക്കേനടയിൽ ഏതു സമയത്തും വീഴാമെന്ന നിലയിൽ ചെരിഞ്ഞു നിൽക്കുന്ന വൈദ്യുതി പോസ്റ്റ് യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നു. 11 കെ.വി ലൈനും ഇതുവഴി പോകുന്നുണ്ട്. ആലപ്പുഴ, ചേർത്തല, കോട്ടയം ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാർ ബസ് കാത്തുനിൽക്കുന്നതും ഇവിടെയാണ്. അപകട ഭീഷണിയായി നില്ക്കുന്ന വൈദ്യുതി പോസ്​റ്റ് അടിയന്തിരമായി നേരെയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.