വൈക്കം : എറണാകുളം - അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ, നബാർഡിന്റെ സഹകരണത്തോടെ അയൽക്കൂട്ട അംഗങ്ങളായ വനിതകൾക്കായി കേക്ക്, ബേക്കറി ഉത്പന്ന നിർമാണത്തിൽ 13 ദിവസത്തെ സൗജന്യ പരിശീലനം നൽകുന്നു. അയൽക്കൂട്ടങ്ങളിൽ ചെറുകിട വായ്പകൾ എടുത്ത് സംരംഭങ്ങൾ തുടങ്ങി പരിചയമുള്ളവർക്ക് മുൻഗണന. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് കോഴ്‌സ് സർട്ടിഫിക്കറ്റു നൽകുന്നതും തൊഴിൽ ആരംഭിക്കുന്നതിനുള്ള ചെറുകിട ലോൺ ആവശ്യമെങ്കിൽ ക്രമീകരിക്കുന്നതുമാണ്. താത്പര്യമുള്ളവർ സഹൃദയ ഓഫീസുമായോ, 9995481266 എന്ന ഫോൺ നമ്പറിലോ, wseekm@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടണം.