വൈക്കം : തലയാഴം കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന സ്നേഹസേന ചാരിറ്റബിൾ ട്രസ്റ്റ് ഇടയാഴം സി.എച്ച്.സി യിലേക്ക് വീൽച്ചെയറും, ഓട്ടോമാറ്റിക് ഇൻസ്റ്റൻഡ് വാട്ടർഹീറ്റർ ആൻഡ് പ്യൂരിഫയറു നൽകി. വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈലകുമാർ, മെമ്പർമാരായ സോജി ജോർജ്ജ്, ഗീതാ സോമരാജ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ''സ്നേഹസേന'' മാനേജിംഗ് ട്രസ്റ്റി ജെസ്സി ലൈജു മെഡിക്കൽ ഓഫീസർ ഡോ.സപ്നയ്ക്ക് ഇവ കൈമാറി.