kumma

കോട്ടയം : കുമ്മനം അകത്ത് പാടത്തെ 40 വർഷമായി തരിശ് കിടന്നിരുന്ന 50 ഏക്കറോളം വരുന്ന സ്ഥലങ്ങളിൽ മീനച്ചിലർ - മീനന്തറയാർ - കൊടൂരാർ നദീ പുനർ സംയോജന പദ്ധതിയുടെ ഭാഗമായ ജനകീയ കൂട്ടായ്മ കൃഷി ഇറക്കി. നീരൊഴുക്കിന് തടസമായി നിന്നിരുന്ന രണ്ട് പാലങ്ങളിൽ തച്ചാട്ട് പാലം വസ്തു ഉടമ സ്വന്തം ചെലവിലും കാഞ്ഞിക്കുന്നത്ത് പാലം മൈനർ ഇറിഗേഷൻ വകുപ്പും ശാസ്ത്രീയമായി പുനർ നിർമ്മിച്ചാണ് തോട് വീണ്ടെടുത്തത്. ആറ് മാസത്തെ ദീർഘമായ പ്രവർത്തനത്തിന് ഒടുവിലാണ് നിലമൊരുക്കൽ പൂർത്തിയായത്. വിതമഹോത്സവം തിരുവാർപ്പ്‌ പഞ്ചായത്ത് പ്രസിഡന്റെ അജയൻ കെ.മേനോൻ ഉദ്ഘാടനം ചെയ്തു. അഷറഫ് കൊല്ലൻപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. മീനച്ചിലാർ മീനന്തറയാർ കൊടുരാർ നദീ പുനർ സംയോജന പദ്ധതി കോ-ഓർഡിനേറ്റർ അഡ്വ. കെ.അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യരാജൻ, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. രമേഷ്, ,തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈനി, ബുഷ്റ.സെമീമ, കൃഷി അസി.ഡയറക്ടർ ഗീത എന്നിവർ പ്രസംഗിച്ചു.