ചങ്ങനാശേരി : റോഡ് വീതികൂട്ടി കോൺക്രീറ്റ് ചെയ്തിട്ടും വൈദ്യുതിപോസ്റ്റ് മാത്രം മാറ്റിയില്ല. ഫലമോ വാഹന യാത്രക്കാരെ വട്ടംകറങ്ങുകയാണ്. കൂടാതെ അപകടഭീഷണിയും. കുറിച്ചി ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡിലെ പൊൻപുഴകല്യാണിമുക്ക് റോഡിൽ ഭാസ്‌ക്കരൻ കോളനിയിലേക്ക് തിരിയുന്ന റോഡിന്റെ നടുവിലാണ് പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് റോഡിലേക്ക് തിരിയാൻ ബുദ്ധിമുട്ടാണ്. സാധനങ്ങൾ കയറ്റിവരുന്ന മിനിലോറികളും പെട്ടിഓട്ടോറിക്ഷകളും സമീപവാസിയുടെ മതിലിൽ തട്ടുന്നത് നിത്യസംഭവമായി. പോസ്റ്റ് മാറ്റിസ്ഥാപിച്ച് വാഹനയാത്ര സുഗമമാക്കാൻ കെ.എസ്.ഇ.ബി അധികാരികൾ തയ്യാറാകണമെന്ന് ഇത്തിത്താനം വികസനസമിതി യോഗം ആവശ്യപ്പെട്ടു.