കട്ടപ്പന: കട്ടപ്പന ഗവ. കോളജിൽ പുതുതായി അനുവദിച്ച ഇന്റഗ്രേറ്റഡ് എം.എ. ഇംഗ്ലീഷ് കോഴ്‌സിലേക്കുള്ള പ്രവേശനം തിങ്കളാഴ്ച്ച രാവിലെ 10ന് നടക്കും. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ഐ.പി. ക്യാപ് നമ്പരുമായി എത്തണം. ഐ.പി. ക്യാപ് നമ്പരിനായി cap.mgu.ac.inഎന്ന വെബ്‌സൈറ്റിൽ ഐ.പി. ക്യാപ് ലിങ്കിൽ മാനേജ്‌മെന്റ് ക്വാട്ടയിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 9962024535.