പാലാ: മുൻസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയ്ക്ക് കെ.ടി.യു.സി.(എം) ഓട്ടോ,ടാക്‌സി,ബസ്,ഹെഡ് ലോഡ് സംയുക്ത യൂണിയൻ പാലാ ടൗൺ മണ്ഡലം കമ്മറ്റി പൂർണ പിന്തുണ പ്രഖ്യാപിച്ചു. ചെയർമാനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ചിലരുടെ നീക്കം എന്തു വില കൊടുത്തും തടയുമെന്നും യൂണിയൻ മുന്നറിയിപ്പ് നൽകി. യോഗത്തിൽ പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ അദ്ധ്യക്ഷത വഹിച്ചു. ടോമി മൂലയൽ,പാപ്പച്ചൻ മുരിങ്ങാത്ത്,ഷിബു കാരമുള്ളിൽ, ടോമി കട്ടയിൽ, സിബി പുന്നത്താനം, സാബു കാരയ്ക്കൽ, ടോമി കണ്ണംകുളം, വിൻസന്റ് തൈമുറി, ഷാജു ചക്കാലയിൽ, ബിബിൻ പുളിയ്ക്കൽ, ബെന്നി ഉപ്പൂട്ടിൽ, കെ.കെ.ദിവാകരൻ നായർ, കുര്യാച്ചൻ മണ്ണാർമറ്റം, മാതാ സന്തോഷ്, കണ്ണൻ പാലാ, സുനിൽ കൊച്ചുപറമ്പിൽ, ടോണി പൂവേലിൽ എന്നിവർ പ്രസംഗിച്ചു.