ചങ്ങനാശേരി : അപകടം സൃഷ്ടിക്കുന്ന രീതിയിൽ അശ്രദ്ധമായി പടുത കെട്ടി അമിത വേഗത്തിൽ പായുന്ന ടിപ്പറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് സിറ്റിസൺ സോഷ്യൽ സർവീസ് സൊസൈറ്റി ആവശ്യപ്പെട്ടു. അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പ്രസിഡന്റ് ജോസുകുട്ടി നെടുമുടി അദ്ധ്യക്ഷത വഹിച്ചു. ഡോ.റൂബിൾ രാജ് ഉദ്ഘാടനം ചെയ്തു. അഡ്വ.വിമൽ ചന്ദ്രൻ, അഡ്വ.തോമസ് ആന്റണി, ഡോ.ബിജു മാത്യു, പി.എസ് റഹിം, ജോസഫ് ആന്റണി, പി.എസ് ശശിധരൻ എന്നിവർ പങ്കെടുത്തു.