കോട്ടയം:കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി കോട്ടയം ഹെഡ് പോസ്റ്റ്ഓഫീസിന് മുന്നിൽ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് എം.കെ.തോമസ് കുട്ടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എ.കെ.എൻ.പണിക്കർ, വൈസ് പ്രസിഡന്റ് പി.സി.അബ്ദുൾ ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.