പാലാ : ദി ഭരതർ മഹാജനസഭയുടെ 71ാം വാർഷിക പ്രതിനിധി സമ്മേളനം പാലാ വ്യാപാരഭവനിൽ നടന്നു. സഭാ പ്രസിഡന്റ് പി.എൻ. മണികുമാർ പതാക ഉയർത്തി. പ്രസിഡന്റ് പി.എൻ. മണികുമാർ അദ്ധ്യക്ഷത വഹിച്ചു. പി.ആർ. രാഘവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേവസ്വം സെക്രട്ടറി പി.കെ ശശി ദേവസ്വം റിപ്പോർട്ടും, സംഘടനാ സെക്രട്ടറി വി.എൻ. വിജയൻ സംഘടനാ റിപ്പോർട്ടും, ജനറൽ സെക്രട്ടറി വി.കെ. മുരളീധരൻ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. പി.ആർ സ്വാമിദാസ് പങ്കെടുത്തു. എം.ഐ. ഷാജി റിട്ടേണിംഗ് ഓഫീസറായി നടന്ന തിരഞ്ഞെടുപ്പിൽ 12 അംഗ ഡയറക്ടർ ബോർഡ് അംഗങ്ങളെ തിരഞ്ഞെടുത്തു.