കോട്ടയം: മൂവായിരത്തോളം വരുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെ എം.ജി യൂണിവേഴ്‌സിറ്റിയിലേയ്ക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജില്ലാ പ്രസിഡന്റ് സോബിൻ ലാലിന് പരിക്കേറ്റു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.പ്രമീളാദേവി മാർച്ച് ഉദ്ഘടനം ചെയ്തു. യുവമോർച്ച കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി അശ്വന്ത് മാമ്മലശ്ശേരിൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു, യുവമോർച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കെ ഹരീഷ് തുടങ്ങിയവർ സംസാരിച്ചു.