ചങ്ങനാശേരി : തൃക്കൊടിത്താനം പൊട്ടശ്ശേരി പ്രദേശത്ത് കഞ്ചാവ് മാഫിയ വ്യാപകമാകുന്നു. പൊലീസിനോ എക്‌സൈസ് എത്തിയാൽ പാടശേഖരത്തിലൂടെ മറ്റ് പ്രദേശങ്ങളിലേക്ക് രക്ഷപ്പെടുകയാണ് പതിവ്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന സംഭവവുമുണ്ടായിട്ടുണ്ട്. ചീട്ടുകളിയും വ്യാപകമാണ്. മുൻപ് നിരവധി തവണ ലക്ഷങ്ങൾ ഉപയോഗിച്ചുള്ള ചീട്ടുകളി സംഘത്തെ പൊലീസ് പിടികൂടിയിട്ടുണ്ട്. രാത്രി കാല പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.