ഈരാറ്റുപേട്ട: ഭൂമികയുടെ നേതൃത്വത്തിൽ പൂഞ്ഞാറിലെ ഏഴാമത് വിത്ത് കുട്ടയും സജീവം. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് അത്യാലിൽ ഉദ്ഘാടനം നിർവഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ കുഞ്ഞുമോൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, റെജി ഷാജി, ടൗൺ വാർഡ് മെമ്പർ റോജി മുതിരേന്തിക്കൽ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനർവ്വാ മോഹൻ എന്നിവർ പങ്കെടുത്തു. വിവിധ പ്രദേശങ്ങളിൽ നിന്ന് ആളുകൾ വിത്തുകളും തൈകളും കൊണ്ടുവന്ന് വിത്ത് കുട്ടയിൽ കൈമാറി. പച്ചക്കറി, കിഴങ്ങ്, ഫല, ഇല, ഔഷധ ഇനങ്ങളിൽപെട്ട 40 ലേറെ ഇനം നടീൽ വസ്തുക്കൾ കൈമാറി. സെലീൻ മണ്ണാറാത്ത്, ദിവ്യ ഷിബു, കെ.ഇ. ക്ലമന്റ്, എബി പൂണ്ടിക്കുളം, എം.എം. ചാക്കോ, കുട്ടിച്ചൻ വലിയപറമ്പിൽ, മനോജ് മാത്യു എന്നിവർ നേതൃത്വം നൽകി.