തലയോലപ്പറമ്പ് : ക്ലീൻ കോട്ടയം ഗ്രീൻ കോട്ടയം പദ്ധതിയുടെ ഭാഗമായി മറവൻതുരുത്ത് പഞ്ചായത്തിൽ കിച്ചൻ ബിൻ വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.രമ നിർവഹിച്ചു. വൈസ് പ്രസിഡന്റ് വി.ടി.പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ പി. കെ.മല്ലിക, സുരേഷ് കുമാർ, പ്രമീള രമണൻ, പോൾ തോമസ്, വി.ഇ.ഒമാരായ സൂര്യ, ജിഷ എന്നിവർ പ്രസംഗിച്ചു.