വൈക്കം : കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണയും നടത്തി. ഹെഡ്‌പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ ധർണ ഡി.കെ.ടി.എഫ് ജില്ലാ പ്രസിഡന്റ് എ.എം.കുമാരൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജോർജ്ജ് വർഗ്ഗീസ്, ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ.ജയദീപ് പാറയ്ക്കൽ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഇടവട്ടം ജയകുമാർ, കെ.കെ.കുട്ടപ്പൻ, രാജൻ വടയാർ, കുഞ്ഞുമോൾ അശോകൻ, കെ.പി.സുകുമാരൻ, ശ്രീദേവി ഷാജി എന്നിവർ പ്രസംഗിച്ചു.