എരുമേലി:ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു. ജനകീയ ഹോട്ടൽ എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി ഉദ്ഘാടനം ചെയ്തു. ചോറും സാമ്പാറും തോരനും ചേർന്ന ഊണിന് 20 രൂപയാണ് നിരക്ക്. എല്ലാവിധ വിഭവങ്ങളോടുകൂടി 50 രൂപാ നിരക്കിലും ഊണ് ലഭ്യമാണ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി ഇലവുങ്കൽ, പഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു